- Advertisement -

- Advertisement -

മനുഷ്യക്കടത്ത് പുതിയ പേരില്‍

0

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ അന്യസംസ്ഥാനങ്ങളിലേക്ക് ജോലിക്കെന്ന പേരില്‍ കടത്തി കൊണ്ടു പോകുന്ന സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. ചീരാല്‍ വരിക്കേരി കോളനിയില്‍ നിന്ന് കുട്ടികളെ കൊണ്ടു പോകാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാര്‍ തടഞ്ഞത്. തിരുപ്പൂരിലെ കങ്കയത്തുള്ള ശ്രീ വെങ്കിടേശ്വര സ്പിന്നിങ്ങ് മില്ലിലേക്കാണ് കുട്ടികളെ കൊണ്ടു പോകുന്നത്. പോലീസും, ജില്ലാ ശിശുസംരക്ഷണ വകുപ്പും സ്ഥലത്തെത്തി. കുട്ടികളെ കൊണ്ടുപോകാന്‍ ശ്രമിച്ച ഒരു സ്ത്രീയടക്കം മൂന്നു പേരെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page