വെള്ള റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്ഷന് നിഷേധിക്കാനുള്ള നീക്കത്തിനെതിരെ സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 16-ന് കളക്ടറേറ്റ് മാര്‍ച്ച് നടത്തും. അര്‍ഹതപ്പെട്ടവര്‍ക്ക് പെന്ഷന് നിഷേധിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് 16-ന് രാവിലെ 10 മണിക്ക് വയനാട് ജില്ലയിലെ വയോജനങ്ങള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്. നീതി ലഭ്യമാകും വരെ സമരം തുടരുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് എസ്.കെ. എം.ജെ. സ്കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കും. ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യു, സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. വാസുദേവന്‍ നായര്‍, ജില്ലാ സെക്രട്ടറി ടി.വി. രാജന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -