- Advertisement -

- Advertisement -

സംസ്ഥാന ബോള്‍ ബാഡ്മിന്റണ്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

0

സംസ്ഥാന ബോള്‍ ബാഡ്മിന്റണ്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന് വെള്ളമുണ്ടയില്‍ തുടക്കമായി. 14 ജില്ലകളില്‍ നിന്ന് 250 ഓളം കളിക്കാര്‍ രണ്ടു ദിവസമായി നടക്കുന്ന ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ വെള്ളമുണ്ട മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് 51-മത് സംസ്ഥാന ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. 14 ജില്ലകളിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ വാശിയേറിയ മത്സരമാണ് കാഴ്ചവെക്കുന്നത്. ആദ്യമായാണ് ജില്ലയില്‍ ഇത്തരത്തിലുള്ള മത്സരം സംഘടിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page