പുല്‍പ്പള്ളി വിജയ ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനി സോന ബാബു പ്ലസ്ടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്കും നേടി മികവു തെളിയിച്ചു. കൊമേഴ്സിലാണ് സോന മികച്ചനേട്ടം കൈവരിച്ചത്. മുള്ളന്‍കൊല്ലി വാടാനക്കവലയില്‍ പരേതനായ കുളത്തിങ്കല്‍ ബാബുവിന്റെ മകളാണ്. അമ്മ ബിന്ദു. സോന ബാബുവിനെ വിജയ ഹൈസ്കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു. വയനാട് സിറ്റി ക്ലബ് അംഗങ്ങള്‍ സോനയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.
- Advertisement -
- Advertisement -