നൂല്‍പ്പുഴ കോളൂര് നായ്ക്കകോളനിയിലെ രാജന് – രാധ ദമ്പതികളുടെ മകള്‍ ഏഴുവയസുകാരിയായ വിഷ്ണുപ്രിയയാണ് കോളൂര് പുഴയില്‍ വീണു മരിച്ചത്. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. അമ്മ രാധയോടൊപ്പം പുഴയിലെത്തിയ കുട്ടി കളിക്കുന്നതിന്നിടെ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നു. അമ്മയും സമീപത്ത് കാലിമേക്കുന്നവരും ചേര്‍ന്ന് വിഷ്ണുപ്രിയയെ രക്ഷപ്പെടുത്തിയെങ്കിലും മരണപ്പെട്ടു. കല്ലൂര്‍ കല്ലുമുക്ക് ഗവ.എല്‍.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. രാജന്-രാധ ദമ്പതികളുടെ ഇളയകുട്ടിയാണ് വിഷ്ണുപ്രിയ.
- Advertisement -
- Advertisement -