- Advertisement -

- Advertisement -

ജനവാസ മേഖലയ്ക്കടുത്ത് കാട്ടാന പ്രസവിച്ചു

0

വൈത്തിരിയില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് കാട്ടാനയ്ക്ക് സുഖപ്രസവം. വൈത്തിരി റിസോര്‍ട്ടിനോട് ചേര്‍ന്ന തേയില തോട്ടത്തിനടുത്താണ് ആന പ്രസവിച്ചത്. വൈത്തിരി മുള്ളന്‍പാറ വൈത്തിരി റിസോര്‍ട്ടിന് സമീപത്താണ് കാട്ടാന കൂട്ടത്തേയും ആനക്കുട്ടികളെയും കണ്ടത്കാലത്ത് മുതല്‍ പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ നിരീക്ഷിച്ച നാട്ടുകാരാണ് ജനവാസ മേഖലയില്‍ ആന പ്രസവിച്ചതായി തിരിച്ചറിഞ്ഞത്. കുഞ്ഞുങ്ങളടക്കം 11 ആനകളാണ് വൈത്തിരിയിലെ ജനവാസമേഖലയോട് ചേര്‍ന്ന തേയിലത്തോട്ടത്തിനരികില്‍ തങ്ങുന്നത്. കാട്ടാനക്കൂട്ടത്തില്‍ ഇന്ന് പിറന്ന ആനക്കുഞ്ഞ് അടക്കം 4 കുട്ടിയാനകളുണ്ട്. ആനക്കുഞ്ഞിന് കുന്ന് കയറിപ്പോവാന്‍ പ്രാപ്തിയാകും വരെ സുരക്ഷ ഉറപ്പുവരുത്തി കാട്ടാനക്കൂട്ടവും ഇവിടെ തന്നെ നിലയുറപ്പിക്കുന്നതിനാല്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് വനപാലകരും ഇവിടെ തങ്ങും.

Leave A Reply

Your email address will not be published.

You cannot copy content of this page