കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റിന്റെ ദ്വൈവാര്‍ഷിക ജനറല്‍ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പ്രസിഡണ്ടായി മുഹമ്മദ് അസ്ലം ബാവയെയും സെക്രട്ടറിയായി താരീഖ് കടവനെയും ട്രഷററായി സി.രവീന്ദ്രനെയും തെരഞ്ഞെടുത്തു. വി.പി.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ബോഡി യോഗം ജില്ലാ പ്രസിഡണ്ട് വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ഒ.വി വര്‍ഗ്ഗീസ്, എം.വി സുരേന്ദ്രന്, പി.വി മഹേഷ്, കൊട്ടാരം അഷ്റഫ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന പ്രവര്‍ത്തന സമിതിയംഗം ഉസ്മാന് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുന്‍ പ്രസിഡണ്ട് അഷ്റഫിന് 88 വോട്ടും മുഹമ്മദ് അസ്ലമിന് 138 വോട്ടുമാണ് ലഭിച്ചത്.
- Advertisement -
- Advertisement -