ബത്തേരി: കാട്ടുതീ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 18ന് അടച്ച വയനാട് വന്യജീവിസങ്കേതമാണ് ഇന്നുമുതല്‍ സഞ്ചാരികള്‍ക്കായി തുറന്നത്. മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവിടങ്ങളിലാണ് സഞ്ചാരികള്‍ക്ക് കാനന സവാരി അനുവദിച്ചിട്ടുള്ളത്. വേനല്‍ കനത്ത് കാട് ഉണങ്ങിയത് കാട്ടുതീക്കും ഇത് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കും വന്യമൃഗങ്ങള്‍ക്കടക്കം ഭീഷണിയാവുമെന്നതിനെ തുടര്‍ന്നാണ് സങ്കേതം അടച്ചത്. തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ ആവശ്യത്തിന് മഴ ലഭിക്കുകയും കാട് പച്ചപ്പണിയുകയും ചെയ്തു. ഇതോടെ കാട്ടുതീ ഭീഷണി ഒഴിയുകയും വന്യമൃഗങ്ങള്‍ക്ക് തീറ്റയും വെള്ളവും സുലഭമാവുകയും ചെയ്തു. ഇതാണ് സങ്കേതം തുറക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. സഞ്ചാരികള്‍ക്ക് രാവിലെ ഏഴുമണി മുതല്‍ പത്തു വരെയും വൈകിട്ട് മൂന്നുമണി മുതല്‍ അഞ്ചുമണി വരെയുമാണ് പ്രവേശനം. ഒരു മണിക്കൂറാണ് കാനന സവാരി. മുന്‍കാലങ്ങളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ദ്ധനവുമുണ്ടായിട്ടുണ്ട്.
- Advertisement -
- Advertisement -