ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ദൈവദശകം നൃത്ത പരിപാടിയുടെ പുനരവതരണവും ഗിന്നസ് സര്‍ട്ടിഫിക്കറ്റ് വിതരണവും കലാസന്ധ്യയും മെയ് മൂന്നിന് വൈകിട്ട് അഞ്ചു മണിക്ക് പുല്‍പ്പള്ളി ശ്രീ സീതാദേവി ക്ഷേത്രാങ്കണത്തില്‍ നടത്തുമെന്ന് ചിലങ്ക നാട്യകലാക്ഷേത്രം ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊടുങ്ങല്ലൂരില്‍ വച്ച് സംഘടിപ്പിച്ച ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടിയില്‍ ചിലങ്ക നാട്യകലാക്ഷേത്രയില് നിന്നും പങ്കെടുത്ത 33 നര്‍ത്തികമാര്‍ പുല്‍പ്പള്ളിയിലെ പരിപാടിയില്‍ പങ്കെടുക്കുമെന്നും പരിപാടിയുടെ റിഹേഴ്സല്‍ നാളെ രാവിലെ 9 മണിക്ക് ബത്തേരി ശ്രീ മരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
- Advertisement -
- Advertisement -