കളക്ടറേറ്റ് പടിക്കല്‍ ഭൂരഹിതര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. മുഴുവന്‍ ഭൂരഹിതര്‍ക്കും കൃഷിക്കും താമസത്തിനും യോഗ്യമായ ഭൂമി അനുവദിക്കുക, തൊവരിമല ഭൂസമരവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ നേതാക്കളെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭൂരഹിതര്‍ കളക്ടറേറ്റ് കവാടത്തില്‍ സത്യഗ്രഹ സമരം നടത്തുന്നത്. സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം കെ ദാസന്,പാലൂര് രവി, പി ജെ ജോയി, കെ പി സത്യന്,ഇന്ത്യന്‍ റവല്യുഷണറി ഓര്ഗനൈസേഷന് സംസ്ഥാന കണ്‍വീനര്‍ സ്മിത, റ്റി.യു.സി.ഐ സംസ്ഥാന സെക്രട്ടറി സാം പി മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദളിതരും ആദിവാസികളുമടക്കം നൂറിലേറെപേര്‍ കളക്ടറേറ്റ് പടിക്കല്‍ സമരം തുടരുന്നത്.സത്യാഗ്രഹം ഒത്തുതീര്‍ക്കുന്നതിന് ജില്ലാ കളക്ടറുമായി സമരസമിതി നേതാക്കള്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു
- Advertisement -
- Advertisement -