സംസ്ഥാനത്ത് ഇക്കുറി വേനല്‍ മഴയില്‍ മുന്നില്‍ വയനാട് ജില്ല. വയനാട്ടില്‍ 68 ശതമാനം അധിക മഴ ലഭിച്ചെന്നാണ് കണക്ക്. 81.8 മില്ലി.മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് വയനാട്ടില്‍ 137.1 മില്ലി.മീറ്റര്‍ മഴ ലഭിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 24 വരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് പൊതുവെ മോശമല്ലാത്ത വേനല്‍ മഴ ലഭിച്ചു. 92.4 മില്ലി മീറ്റര്‍ മഴ ലഭിച്ചു. എങ്കിലും 19 ശതമാനത്തിന്റെ കുറവുണ്ടായി എന്നാണ് കണക്ക്. വയനാടിന് പുറമെ തൃശ്ശൂര്‍,പത്തനംതിട്ട ജില്ലകളിലും വേനല്‍ മഴ അധികം ലഭിച്ചു.
- Advertisement -
- Advertisement -