- Advertisement -

- Advertisement -

അനധികൃത സര്‍വ്വീസുകള്‍ക്കെതിരെ ആര്‍.ടി.ഒ നടപടി

0

കല്‍പ്പറ്റ: ആള്‍ ഇന്ത്യ ടൂറിസ്റ്റ് വാഹനങ്ങളുടെ അനധികൃതമായ രീതിയിലുള്ള സര്‍വ്വീസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു തുടങ്ങി.കാട്ടിക്കുളം,മുത്തങ്ങ ആര്‍.ടി.ഒ ചെക്ക് പോസ്റ്റ് വഴി സര്‍വ്വീസ് നടത്തുന്ന 30 വാഹനങ്ങള്‍ പരിശോധിച്ചതില്‍ രണ്ട് ദിവസമായി 21 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. അനധികൃതമായി ടിക്കറ്റ് ബുക്കിംഗ് ഓഫീസുകള്‍ നടത്തുന്ന നാല് കേന്ദ്രങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി. എല്‍ ഒ.പി.ടി പെര്‍മിറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്നും ശക്തമായ പരിശോധന ഉണ്ടായിരിക്കുന്നതാണെന്ന് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് എ.കെ.രാധാകൃഷ്ണന്‍, കല്‍പ്പറ്റ ആര്‍.ടി.ഒ എം.പി ജെയിംസ് എന്നിവര്‍ അറിയിച്ചു. പരിശോധനയില്‍ എയര്‍ഹോണ്‍ ഘടിപ്പിച്ചിട്ടുള്ളതും സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തനക്ഷമതയില്ലാത്തതുമായ 28 വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട് നടപടികള്‍ സ്വീകരിച്ചു. വാഹനപരിശോധന സ്‌കോഡുകള്‍ തിരിച്ചാണ് നടത്തുന്നത്. വാഹനപരിശോധനയില്‍ എം.വി.ഐമാരായ പി.സുനീഷ്, കെ.രാജീവന്‍, എന്‍.പ്രേമരാജന്‍, എ.എം.വി.ഐമാരായ കെ.ദിവിന്‍, പി.പ്രജീഷ്, എസ്.മുരുകേഷ്, പി.അയ്യപ്പജ്യോതിഷ്, എസ്.പി.അനൂപ്, എസ്.അരുണ്‍, എം.സുനീഷ്, സി.അനൂപ്, പി.ഹരീഷ്‌കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page