- Advertisement -

- Advertisement -

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി

0

വെള്ളമുണ്ട സ്റ്റേഷന്‍ പരിധിയിലെ 16 വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയ ശേഷം വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് ചെറുകര അത്തിക്കൊല്ലി മേലേതില്‍ അരുണ്‍ (18) നെതിരെ പോക്‌സോ നിയമ പ്രകാരവും, ബലാത്സംഗത്തിനും കേസെടുത്തു. പ്രതിക്കെതിരെ എസ്.സി, എസ്.ടി നിയമ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വോട്ടെടുപ്പിന്റെയന്ന് അരുണും, സുഹൃത്ത് അഭിഷേകും കൂടി പെണ്‍കുട്ടിയെ ബൈക്കിനു പുറകില്‍ കയറ്റി പലയിടങ്ങളിലും കൊണ്ടുപോയെന്ന പരാതിയില്‍ അഭിഷേകിനെതിരെ തട്ടിക്കൊണ്ട് പോകലിനും വെള്ളമുണ്ട പോലീസ് കേസെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page