മേപ്പാടി കോട്ടനാട് എസ്റ്റേറ്റിനുള്ളിലെ ഉപയോഗശൂന്യമായി കിടന്ന കിണറിനുള്ളില്‍ വീണ മുള്ളന്‍പന്നിയെ പാമ്പുകളുടെ തോഴന് ബഷീറിന്റെ സഹായത്തോടെ വനം വകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തി തുറന്നുവിട്ടു. ഏകദേശം നാല് വയസ്സ് പ്രായം തോന്നിക്കുന്ന മുള്ളന്‍പന്നിയെയാണ് അധികൃതര്‍ രക്ഷപ്പെടുത്തിയത്. ഷെഡ്യൂള്‍ മൂന്നില്പ്പെടുന്നതാണ് മുള്ളന്‍പന്നി. കോട്ടനാട് എസ്റ്റേറ്റ് തൊഴിലാളിയായ ജയേഷാണ് ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കുളത്തില്‍ വീണുകിടക്കുന്ന മുള്ളന്‍പന്നിയെ കണ്ടത്. ഉടന്‍ തന്നെ അഹമ്മദ് ബഷീറിനെ വിവരമറിയിക്കുകയായിരുന്നു. ബഷീര്‍ വിവരമറിയിച്ചതനുസരിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുനില്‍കുമാര്‍ ഹമീദ് എന്നിവരും സ്ഥലത്തെത്തി. എസ്റ്റേറ്റ് കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മുള്ളന്‍പന്നിയെ കണ്ടത്. ബഷീറിന്റെ കൈയ്യിലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ അതിനെ പരിക്കേല്‍പ്പിക്കാതെ പിടിച്ച് കരയ്ക്കു കയറ്റി. സമീപത്തെ തേയിലക്കാടിനുള്ളിലേക്ക് തുറന്നു വിടുകയായിരുന്നു.
- Advertisement -
- Advertisement -