- Advertisement -

- Advertisement -

വയനാടിന് ഉണര്‍വേകാന്‍ മലബാര്‍ സംരംഭക കൂട്ടായ്മ

0

കാര്‍ഷിക മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ പുത്തന്‍ ബിസിനസ് ആശയങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആശയം മുന്‍നിര്‍ത്തി കല്‍പ്പറ്റ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ വയനാട്ടില്‍ മലബാര്‍ സംരംഭക കൂട്ടായ്മ നടത്തുന്നു. സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഓ ഡോക്ടര്‍ സജി ഗോപിനാഥിന്റെ നേതൃത്വത്തില്‍ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. ബിസിനസ് രംഗത്തെ അനന്ത സാധ്യതകള്‍ സാധാരണകാരനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സംരംഭക കൂട്ടായ്മ ഏപ്രില്‍ 27ന് ഹില്‍ ഡിസ്ട്രിക്ട് ക്ലബ് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ നടത്തും. പുതിയൊരു സംരഭം തുടങ്ങാന്‍ താല്‍പര്യമുള്ളവരെയും നിലവില്‍ ബിസിനസ് മേഖലയില്‍ ഉള്ളവരെയുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. മലബാര്‍ മേഖലയിലെ 5 ജില്ലകളില്‍ നിന്നായി 300 ഓളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് കെ.വി. വിനീത്, സെക്രട്ടറി സുരേഷ്, സൂര്യ, ഷമീര്‍ പാറമ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page