പിതാവിനും പുത്രനും ഇന്ന് കന്നി വോട്ട്
വെള്ളമുണ്ട: നീണ്ട 23 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഇബ്രാഹിമിന്നിത് കന്നി വോട്ടിന്റെ നിമിഷങ്ങള്‍. ഒപ്പം മകന്‍ മുഹമ്മദ് റാഫിയും കന്നിവോട്ട് ചെയ്യുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന തേറ്റമല കേളോത്ത് ഇബ്രാഹിമാണ് കന്നി വോട്ട് ചെയ്തത്. ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യം മൂലം പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു ഇദ്ദേഹം. തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് വേണ്ടി അപേക്ഷിച്ചു. വോട്ടര്‍ ഐഡി -കാര്‍ഡ് ലഭിച്ച അദ്ദേഹം ഇന്ന് രാവിലെ തേറ്റമല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി.