ബത്തേരി: എക്സൈസ് ഉദ്യോഗസ്ഥര്‍ പട്ടാണിക്കുപ്പ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ ചേട്ടന് കവല ഭാഗത്ത് നിന്നും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 180 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പാട്ടാണിക്കുപ്പ് സ്വദേശികളായ കുര്യപ്പറയില് ജോമേഷ് (36), പ്ലാതോട്ടത്തില്‍ അനീഷ് (33) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ആര് ജനാര്ദ്ദനന്, പ്രിവന്റീവ് ഓഫീസര്‍ അനില്‍കുമാര്‍, സി.ഇ.ഒ മാരായ അനീഷ് എ.എസ്, കെ.കെ. അനില്‍കുമാര്‍, ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
- Advertisement -
- Advertisement -