- Advertisement -

- Advertisement -

ചുരത്തില്‍ കുരിശിന്റെ വഴിയില്‍ ആയിരങ്ങള്‍

0

വയനാട് ചുരത്തില്‍ കുരിശിന്റെ വഴിയില്‍ ആയിരങ്ങള്‍ അണിനിരന്നു. അടിവാരത്തു നിന്നാരംഭിച്ച കുരിശിന്റെ വഴി ലക്കിടി മൗണ്ട് സീനോയ് പള്ളിയില്‍ സമാപിച്ചു. അടിവാരം ഗുഡ് സെമന്‍ പാര്‍ക്കില്‍ ഫാദര്‍ തോമസ് തുണ്ടത്തില്‍ കുരിശിന്റെ വഴി തുടക്ക ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ലക്കിടി മൗണ്ട് സിനോയ് പള്ളിയില്‍ സമാപന ചടങ്ങുകള്‍ക്ക് സിബി പുള്ളിക്കല്‍ നേതൃത്വം നല്‍കി. കുരിശു വഹിച്ചുകൊണ്ട് 14 കിലോ മീറ്റര്‍ ചുരം റോഡ് നടന്നു കയറിയാണ് വിശ്വാസികള്‍ പീഢാനുഭവ സ്മരണകള്‍ അയവിറക്കിയത്. ചുരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതീകാത്മകമായി കുരിശുകള്‍ സ്ഥാപിച്ചിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page