- Advertisement -

- Advertisement -

ബത്തേരി നഗരത്തെ ചുവപ്പണിയിച്ച് എല്‍.ഡി.എഫ് റോഡ് ഷോ

0

ബത്തേരി ഗാന്ധി ജംഗ്ഷനില്‍ നടന്ന പൊതു സമ്മേളനത്തിനുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയാണ് റോഡ് ഷോ ആരംഭിച്ചത്. സമ്മേളന നഗരിയുടെ മുന്നില്‍ നിന്നുമാണ് റോഡ് ഷോ തുടങ്ങിയത്. തുറന്ന ജീപ്പില്‍ സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി, സ്ഥാനാര്‍ത്ഥി പി.പി.സുനീര്‍, മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ അടക്കം നേതാക്കള്‍ തുറന്ന ജീപ്പില്‍ റോഡ് ഷോയില്‍ പങ്കെടുത്തു. മുന്നില്‍ നാസിക് ഡോളിന്റെ അകമ്പടിയോടെയാണ് റോഡ് തുടങ്ങിയത്. ഗാന്ധി ജംഗ്ഷനില്‍ നിന്നും റഹീം മെമ്മോറിയല്‍ വണ്‍വേ റോഡ് വഴി അസംപ്ഷന്‍ ജംഗ്ഷനില്‍ എത്തി ദേശീയപതയിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് നഗരസഭക്കു മുന്നിലൂടെ ട്രാഫിക് ജംഗ്ഷനില്‍ എത്തിയ റോഡ് ഷോ ചുങ്കത്തെത്തി സമാപിച്ചു. റോഡ് ഷോയിലും പൊതു സമ്മേളനത്തിലും ആയിരങ്ങളാണ് അണിനിരന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page