- Advertisement -

- Advertisement -

ഇടതുപക്ഷം ശക്തിപ്പെടണം: സീതാറാം യെച്ചൂരി

0

ജനദ്രോഹഭരണത്തിനെ നേരിടാന്‍ ഇടതുപക്ഷം ശക്തിപ്പെടണമെന്ന് സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി. 2004 ല്‍ യു.പി.എക്ക് പിന്തുണ നല്‍കിയ ഇടതുപക്ഷത്തിന് ജനപക്ഷത്ത് നില്‍ക്കാന്‍ കഴിഞ്ഞെന്നും യെച്ചൂരി പറഞ്ഞു. ബത്തേരിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.പി.സുനീറിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതാറാം യെച്ചൂരി ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.പി.വീരേന്ദ്രകുമാര്‍ എം.പി.ക്ക് നല്‍കികൊണ്ട് പ്രകടന പത്രിക പ്രകാശനം ചെയ്തു. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, കെ.കെ.ശൈലജ ടീച്ചര്‍, സ്ഥാനാര്‍ത്ഥി പി.പി.സുനീറടക്കം നിരവധി നേതാക്കള്‍ സംബന്ധിച്ചു.

2004ല്‍ രാജ്യം വലിയപ്രതിസന്ധി നേരിട്ടപ്പോള്‍ ജനങ്ങള്‍ ഇടതുപക്ഷത്തോടൊപ്പമാണ് നിലകൊണ്ടത്. അന്ന് കേരളത്തില്‍ 18 സീറ്റുകളില്‍ ഇടതുപക്ഷത്തെ ജനങ്ങള്‍ വിജയിപ്പിച്ചു. എന്നാല്‍ അതിലും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. അതിനാല്‍ തന്നെ ഇത്തവണ 20 ല്‍ 20 സീറ്റും നേടാന്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തോട് കര്‍ഷകരോട് പറഞ്ഞ വാഗാദാനങ്ങള്‍ ഒന്നുംതന്നെ പാലിച്ചിട്ടില്ല.കോര്‍പ്പറേറ്റുകളോട് ഉദാര മനസ്ഥിതിയാണ് പുലര്‍ത്തുന്നത്. ഇന്ത്യയിലെ ശതകോടീശ്വരന്‍മാര്‍ക്ക് രണ്ട് ശതമാനം നികുതി ചുമത്തിയാല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിക്കും. മോദി പറഞ്ഞ തൊഴിലവസരങ്ങള്‍ ഒന്നും തന്നെ നടപ്പിലായില്ല. അഴിമതി രഹിത സര്‍ക്കാറാണെന്ന് അവാശപ്പെടുന്നന നരേന്ദ്രമോദി പൊതുമേഖല ബാങ്കുകളില്‍ നിന്നും കൊള്ളയടിക്കാന്‍ നിയമ വിധേയമായ ഇലക്ടര്‍ ബോണ്ടുകള്‍ ഉപയോഗിക്കുകയാണ്. അംബാനിക്കും അദാനിക്കും വിമാനത്താവളങ്ങള്‍ മോദി സ്വകാര്യവല്‍ക്കരിച്ചു.ഇതില്‍ 95ശതമാനം തുകയും ബി.ജെ.പി അക്കൗണ്ടിലേക്കാണ് പോകുന്നത്. ഇതാണ് വലിയ അഴിമതിയെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സാംസ്‌കാരിക മൂല്യങ്ങള്‍ സവിശേഷമാണ്. യൂറോപ്പിനേക്കാള്‍ മികച്ച മാനവിക നയങ്ങളാണ് ഇവിടെയുള്ളത്. മനുഷ്യനെ മനുഷ്യനായി പരിഗണിക്കുന്ന ചരിത്രമൂല്യമുള്ള നാടാണ് കേരളം. ഇത് രാജ്യത്തിന് തന്നെ മാതൃകയാണന്നും ഈ മാതൃക കെട്ടിപ്പടുത്തത് ആദ്യമായി സംസ്ഥാനത്ത് ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സര്‍ക്കറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ രക്ഷിക്കാന്‍ മുദ്രാവാക്യമുഴക്കുന്ന മോദിസര്‍ക്കാര്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുകയും ഭരണ സ്ഥാപനങ്ങളെ അപമാനിക്കുകയുമാണ് ചെയ്യുന്നത്. സി.ബി.ഐ, റിസര്‍വ് ബാങ്ക്, സി.വി.ഐ ഇലക്ഷന്‍ കമ്മീഷനെ അടക്കം കീഴ്പെടുത്തി ഭരണഘടനകളെ ഇല്ലാതാക്കാനാണ് മോദിസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു. മതേരത്വ മുന്നണിക്ക് നേതൃത്വം നല്‍കുമെന്ന് പറയുന്ന കോണ്‍ഗ്രസിന്റെ അഖിലേന്ത്യ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്തിനാണ് മതേരത്വ മുന്നണിയായ ഇടതുപക്ഷം മല്‍സരിക്കുന്ന വയനാട് തിരഞ്ഞെടുത്തത്. അദ്ദേഹം മത്സരിക്കേണ്ടിയിരുന്നത് ബി.ജെ.പിക്ക് വേരോട്ടമുള്ള അദ്ദേഹത്തിന്റെ മുത്തശ്ശിയും മാതാവും മത്സരിച്ച കര്‍ണ്ണാടകയിലെ മണ്ഡലങ്ങളിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page