കല്‍പ്പറ്റ: വിഷു ദിനത്തില്‍ മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് മില്‍മ ഹെഡ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ റാലിയും പട്ടിണി സമരവും നടത്തി. പാലിന് 40 രൂപ തറവില നിശ്ചയിക്കുക, വേനല്‍ കാല സംരക്ഷണത്തിന്റെ ഭാഗമായി സംഘങ്ങളില്‍ അളക്കുന്ന ഓരോ ലിറ്റര്‍ പാലിനും അഞ്ചുരൂപ ഇന്‍സെന്റീവ് അനുവദിക്കുക, സാധന സാമഗ്രികള്‍ക്ക് അനുവദിക്കുന്ന സബ്സീഡി തട്ടിപ്പ് നിര്‍ത്തലാക്കുക, മൃഗാശുപത്രികള്‍ വഴി തൈലേറിയാസിസ്, അകിടുവീക്കം എന്നിവയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ക്ഷീരോല്പ്പാദക സഹകരണ സംഘം പ്രസിഡണ്ടും എം.ഡി.എഫ്.എ അംഗവുമായ അബ്ദുള്‍ അസീസ് ഹാജി എം.കെ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് വേണു ചെറിയത്ത് അധ്യക്ഷനായിരുന്നു. ബിജു സുരേന്ദ്രന്, ലില്ലി മാത്യു, ബാലു ഡി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -