- Advertisement -

- Advertisement -

രാഹുല്‍ഗാന്ധി ബുധനാഴ്ച വയനാട്ടിലെത്തും

0

വയനാട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധി ബുധനാഴ്ച വയനാട്ടിലെത്തും. തിരുനെല്ലി ക്ഷേത്രദര്‍ശനവും ബത്തേരിയിലെ തിരഞ്ഞെടുപ്പ് പൊതുയോഗവുമാണ് 17 ന് രാഹുലിന്റെ പരിപാടികള്‍.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ ജില്ലയിലെത്തുന്നത്. 17 ന് രാവിലെ എട്ടുമണിയോടെ തിരുനെല്ലിയില്‍ ക്ഷേത്രദര്‍ശനം നടത്തും. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശിനി സന്ദര്‍ശിക്കുകയാണ് ഉദ്ദേശ്യം. എന്നാല്‍ ക്ഷേത്ര ദര്‍ശനത്തിനായി ഹെലിക്കോപ്റ്റര്‍ എവിടെ ഇറങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. തിരുനെല്ലിയില്‍ നിന്ന് രാവിലെ 9 മണിയോടെ ബത്തേരിയില്‍ എത്തുന്ന രാഹുല്‍ സെന്റ് മേരീസ് ഗ്രൗണ്ടില്‍ യു.ഡി.എഫ് പൊതു യോഗത്തതില്‍ പ്രസംഗിക്കും. ബത്തേരിയില്‍ നിന്ന് തിരുവമ്പാടിക്കും തുടര്‍ന്നു വണ്ടൂരിനും പോകുമെന്നാണ് അറിയുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page