ബെവ്കോ അമ്പലവയല്‍ ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് റോഡ് കയ്യേറിയാണെന്ന നാട്ടുകാരുടെ പരാതിയില്‍ പൊതുമരാമത്ത് വകുപ്പ് അന്വേഷിക്കും. പ്രധാന പാതയില്‍ നിന്നും നിശ്ചിത ദൂരം പാലിച്ചല്ല കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇത് സംബന്ധിച്ച് പലതവണ തര്ക്കങ്ങളുടലെടുത്തിട്ടുണ്ട്. റോഡിന്റെ അതിര്ത്തിയറിയാനായി സ്ഥാപിച്ച സര്‍വ്വേക്കല്ല് കാണാതായതും സംശയങ്ങള്‍ക്ക് ബലം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഒരു സര്‍വ്വേകല്ല് സമീപത്തെ സ്വകാര്യ സ്ഥലത്ത് നിന്നും കണ്ടെത്തിയതോടെയാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇതേ തുടര്‍ന്ന് പിഡബ്ല്യുഡി അധികൃതര്‍ സ്ഥലത്ത് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തുകയും അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു.എന്നാല്‍ റോഡ് കയ്യേറിയിട്ടില്ലെന്ന് തന്നെയാണ് ഉടമ പറയുന്നത്.സര്‍വ്വേ കല്ല് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെ്ന്നും ഇത് സംബന്ധിച്ച് പോലീസിലും പൊതുമരാമത്ത് വകുപ്പിനും പരാതി നല്കിയിട്ടുള്ളതായും സ്ഥലമുടമ അറിയിച്ചു.
- Advertisement -
- Advertisement -