ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ഫാര്‍മേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിഷുവിന് ക്ഷീര കര്‍ഷകര്‍ കുന്ദമംഗലത്ത് മില്‍മ മലബാര്‍ യൂണിയന് ഓഫീസിന് മുമ്പില്‍ പട്ടിണി സമരം നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കേരളത്തിലെ ക്ഷീരകര്‍ഷകര്‍ വെള്ളപ്പൊക്കത്തിന് ശേഷം പുല്ല് കിട്ടാതെയും കാലി തീറ്റ വില വര്‍ദ്ധനവും കാരണം വലിയ പ്രതിസന്ധിയിലാണ്. മില്‍മ ഇന്‍ഷൂറന്‍സ് പദ്ധതി നിര്‍ത്തലാക്കിയതും തിരിച്ചടിയായി. മരുന്നുകള്‍ക്കും വില വര്‍ദ്ധനവുണ്ടായി. പാലിന്റെ ഗുണ നിലവാരം പരിശോധിക്കാനുള്ള സംവിധാനമില്ല. പാലിന് നാല്പത് രൂപ അടിസ്ഥാന വില നിശ്ചയിക്കണമെന്നും ലിറ്ററിന് അഞ്ച് രൂപ വേനല്‍ക്കാല ഉല്പാദക ബോണസായി അനുവദിക്കണമെന്നും പശുക്കളുടെ വിലക്കനുസരിച്ച് കുറഞ്ഞ പ്രീമിയത്തില്‍ ഇന്‍ഷൂറന്‍സ് പുനരാരംഭിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
- Advertisement -
- Advertisement -