മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണനെ പഞ്ചായത്ത് ഓഫീസിലെ ഫോണില്‍ വിളച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്ന് ഗിരിജാ കൃഷ്ണന്‍. ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കുലി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തുന്നതിനിടെ പുല്‍പ്പള്ളി എസ്.ഐ പഞ്ചായത്ത് ഓഫീസിലെത്തി ലാന്‍ഡ് ഫോണില്‍ വിളിച്ച് അധിക്ഷേപിച്ചതെന്നാണ് പരാതി. തന്നെ അപമാനിക്കാന്‍ ശ്രമിച്ച എസ്.ഐക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി.ജി.പി. വനിതാ കമ്മീഷന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഗിരിജാ കൃഷ്ണന്‍ പരാതി നല്‍കി.
- Advertisement -
- Advertisement -