വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ സ്വകാര്യ സ്കൂള്‍ സെക്യൂരിറ്റി ജീവനക്കാരനെ പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. ബത്തേരി ആര്‍മാട് കോച്ചേരി ജോയി(61) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. ചൈല്‍ഡ് ലൈനില്‍ നിന്നും ഇക്കഴിഞ്ഞ രണ്ടിന് ബത്തേരി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍ കുട്ടിയോട് മോശമായി പെരുമാറുകയും മോശമായി സംസാരിച്ചുവെന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
- Advertisement -
- Advertisement -