കല്‍പ്പറ്റ: കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര മണ്ഡപത്തില്‍ മേല്‍ശാന്തി ശിവദാസ് അയ്യരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സര്‍വ്വൈശ്വര്യപൂജയും ലളിതസഹസ്രനാമജപവും നടത്തി. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. കെ.രാജന്, എം.മോഹനന്, വി.കെ.ബിജു, എ.എസ് ബാലമുരുകന്, കെ.കെ.എസ്.നായര്‍, എ.ശങ്കര്‍, വിജയന് പട്ടിക്കര എന്നിവര്‍ നേതൃത്വം നല്കി. ഉച്ചയ്ക്ക് നിരവധി ഭക്തജനങ്ങള്‍ പ്രസാദ ഊട്ടും നടത്തി.
- Advertisement -
- Advertisement -