- Advertisement -

- Advertisement -

ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് എം.എ ബേബി

0

ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. രാഷ്ട്രീയ ലാഭത്തിനുവേണ്ടി രാജ്യത്ത് വര്‍ഗീയ ലഹള ഉണ്ടാക്കിയവരാണ് ബി.ജെ.പിയും മോദിയും, അവരുടെ തീവ്ര വര്‍ഗീയതയെ നേരീടാന്‍ തീവ്രത കുറഞ്ഞ വര്‍ഗീയതയെയാണ് കോണ്‍ഗ്രസ്സ് ഉപയോഗിക്കുന്നതെന്നും എം.എ ബേബി. ബത്തേരിയില്‍ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതു വഴി അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ മുഴുവന്‍ സീറ്റിലും ഇടതുപക്ഷത്തിന് വിജയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, നേതാക്കളായ സത്യന്‍ മൊകേരി, സി.കെ.ജാനു തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page