മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലൂടെ പിക്അപ്പ് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 18000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ (ഹാന്‍സ്) പിടികൂടി. പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് പിക്അപ്പ് വാഹനത്തിലെ ഉള്ളി ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ചില്ലറ വിപണിയില്‍ അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന ഉല്‍പ്പന്നങ്ങള്‍ മൈസൂരില്‍ നിന്നും മലപ്പുറത്തേക്ക് കടത്താന്‍ ശ്രമിച്ചതിന് വയനാട് സ്വദേശികളായ യൂസഫ്, അജാസ് എന്നിവരുടെ പേരില്‍ കേസ് എടുത്തു. മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജ്ജു.ടി.എം, എക്സൈസ് ഇന്‍സ്പെക്ടര്‍ ബൈജു, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശ്, അബ്ദുള്‍ അസീസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ലത്തീഫ്, റഷീദ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്
- Advertisement -
- Advertisement -