ബി.ജെ.പിയാണോ എല്‍.ഡി.എഫ് ആണോ മുഖ്യ ശത്രുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
വ്യക്തമാക്കണമെന്ന് കടകംപളളി സുരേന്ദ്രന്.കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ രുപീകരിക്കുന്നതിന്. മുന്‍കൈയെടുക്കുന്ന ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നത് ഇതിലെ വൈരുദ്ധ്യം സമ്മദിദായകര്‍ തിരിച്ചറിയണമെന്നും കടകംപള്ളി പറഞ്ഞു. പാടിച്ചിറയില്‍ എല്‍.ഡി.എഫ്. റാലിയും, പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജോബി കരോട്ടുക്കുന്നേല് അദ്ധ്യക്ഷനായിരുന്നു. പി. കൃഷ്ണപ്രസാദ്, എ.എസ്.സുരേഷ് ബാബു ടി.ജെ.ചാക്കോച്ചന്, പി.എസ് ജനാര്ദനന്, ടി.വി.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -