- Advertisement -

- Advertisement -

അറബി മാന്ത്രിക ചികിത്സ തട്ടിപ്പ് പേര്യ സ്വദേശി അറസ്റ്റില്‍

0

മാനന്തവാടി: അറബി മാന്ത്രിക ചികിത്സയുടെ മറവില്‍ തട്ടിപ്പ് നടത്തിയ പേര്യ സ്വദേശി വടകരയില്‍ അറസ്റ്റില്‍. പേര്യ മുള്ളല്‍ കളരിതൊടി ഉസ്മാന്‍ ഹാജി മുസ്ല്യാര്‍ (47) നെയാണ് വടകര സി.ഐ എം.എം അബ്ദുല്‍ കരീമും സംഘവും അറസ്റ്റ് ചെയ്തത്. ദാമ്പത്യ പ്രശ്‌നത്തിന് പരിഹാരം അറബി മാന്ത്രിക ചികിത്സയിലൂടെ കണ്ടെത്താമെന്ന് വാഗ്ദാനം നല്‍കി 7 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന വടകര സ്വദേശിയായ ഭര്‍തൃമതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാണാസുര സാഗര്‍ ഡാം പരിസരത്ത് ഇയാളുടെ ഉടമസ്ഥയിലുള്ള റിസോര്‍ട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. സാന്ത്വനം കൗണ്‍സിലിങ്ങ് എന്ന പേരില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ സ്ഥാപനങ്ങള്‍ നടത്തി വരുന്നുണ്ട്. ഇപ്പോള്‍ തമിഴ്‌നാട് ഉദുമല്‍പ്പേട്ട് ആസ്ഥാനമായാണ് പ്രവര്‍ത്തനം. എന്ത് അസുഖത്തിനും, പ്രശ്‌നത്തിനും പരിഹാരം അറബി മാന്ത്രിക ചികിത്സ എന്ന അവകാശവാദം ഉന്നയിച്ച് 2010 മുതല്‍ ചികിത്സ നടത്തി വരുന്ന ഇയാള്‍ക്ക് 6 കോടി രൂപയുടെ ആസ്ഥിയുള്ളതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വടകര ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page