- Advertisement -

- Advertisement -

ദേശീയ കരാത്തെ സെമിനാര്‍ ഏപ്രില്‍ 8, 9 തീയ്യതികളില്‍

0

മാനന്തവാടി: കിമുറ ഷോട്ടോറിയുകായ് – കരാത്തെ- ഇന്ത്യയുടെ നേതൃത്വത്തില്‍ മാനന്തവാടി ന്യുമാന്‍സ് കോളേജില്‍ വെച്ച് ഏപ്രില്‍ 8, 9 തീയ്യതികളില്‍ ദേശീയ കരാത്തെ സെമിനാറും ബ്ലാക്ക് ബെല്‍റ്റ് ദാന ചടങ്ങും നടത്തുമെന്ന് ദേശീയ സെക്രട്ടറി കെ.ജെ ചാക്കോ, ജില്ലാ കമ്മിറ്റി അംഗം എം.ഡി അനൂപ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്‍ഡ്യന്‍ ചീഫും ഏഷ്യന്‍ റഫറിയുമായ സാക്കിര്‍ ഹുസൈന്‍ സെമിനാറിന് നേതൃത്വം നല്‍കും. ചീഫ് ഇന്‍സ്ട്രക്ടറും മാനന്തവാടിയിലെ കരാത്തെ മാസ്റ്റര്‍ കെ ജെ ചാക്കോ പരിപാടി നിയന്ത്രിക്കും. 250 ല്‍ പരം കരാത്തെ പരിശീലകര്‍ സെമിനാറില്‍ പങ്കെടുക്കും.9 ന് വൈകുന്നേരം 3 മണിക്ക് സബ്ബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനവും ബ്ലാക്ക് ബെല്‍റ്റ് ദാന ചടങ്ങും നടത്തും. 2020 ഒളിമ്പിക്‌സില്‍ കരാത്തെ മത്സര ഇനമായതിനാല്‍ കരാത്തെ പരിശീലനത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്നും സംഘാടകര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page