പൂതാടി പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചുമാസമായി തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് കൂലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം 5ന് വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും പഞ്ചായത്തിലേക്ക് പട്ടിണി മാര്‍ച്ച് നടത്തുമെന്ന് ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളി കോണ്‍ഗ്രസ്സ് പൂതാടി പഞ്ചായത്തു കമ്മിറ്റി ഭാരവാവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിഷേധ പരിപാടി ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്നും പ്രതിഷേധത്തില്‍ സംഘടനയുടെ സംസ്ഥാന ജില്ലാ പഞ്ചായത്തുതല നേതാക്കള്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
- Advertisement -
- Advertisement -