സുല്‍ത്താന്‍ ബത്തേരിയിലെ നഗര വികസനം പുരോഗമിക്കുമ്പോഴും, ടൗണിനോട് ചേര്‍ന്ന് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ദുരിതജീവിതം പേറുകയാണ്. ബത്തേരി ഫയര്‍ലാന്റ് കോളനിയിലെ മുപ്പതോളം കുടുംബങ്ങളാണ് വീടുകളോട് ചേര്‍ന്ന് മാലിന്യം ഒഴുകുന്ന ഓടയില്‍ നിന്നുള്ള ദുര്‍ഗന്ധം സഹിക്കാനാകാതെ ബുദ്ധിമുട്ടുന്നത്. കൊതുകുകള്‍ പെരുകുകയും, കനത്ത ചൂടില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും അധികാരികള്‍ ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.
- Advertisement -
- Advertisement -