- Advertisement -

- Advertisement -

വിശുദ്ധന്‍മാരുടെ ജീവിത മാതൃക പിന്‍പറ്റണം; സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ്

0

മാനന്തവാടി: വിശുദ്ധന്‍മാരുടെ ജീവിത മാതൃക വിശ്വാസ സമൂഹം പിന്‍പറ്റണമെന്ന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. കോതമംഗലത്ത് കബറടങ്ങിയ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോ ബാവായുടെ തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ട മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന തൃശ്ശിലേരി മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളി പെരുന്നാളിന് കാര്‍മികത്വം വഹിച്ച ശേഷം സന്ദേശം നല്‍കുകയായിരുന്നു മെത്രാപ്പോലീത്ത. തന്നെ വിളിച്ച് അപേക്ഷിക്കുന്ന ആയിരങ്ങള്‍ക്ക് മറുപടി ഏകുന്ന യല്‍ദോ മോര്‍ ബസേലിയോ ബാവായുടെ തിരുശേഷിപ്പ് നാടിന് അനുഗ്രഹത്തിന് കാരണമാകുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

മധ്യസ്ഥ പ്രാര്‍ഥന, വിളക്ക് നേര്‍ച്ച, നേര്‍ച്ച ഭക്ഷണം എന്നിവയോടെ തിരുനാള്‍ സമാപിച്ചു. വികാരി ഫാ. ജോര്‍ജ് നെടുന്തള്ളി, നാരകത്ത് പുത്തന്‍പുരയില്‍ പൗൗലോസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. അജു ചാക്കൊ, ഫാ. എല്‍ദൊ വെങ്കടത്ത്, ഫാ. എല്‍ദോ കൂരന്‍താഴത്ത് പറമ്പില്‍ എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. ട്രസ്റ്റി പി.കെ. സ്‌കറിയ, സെക്രട്ടറി ജോണി പുളിക്കകുടി, സഭാ മനേജിങ് കമ്മിറ്റി അംഗം കെ.എം.
ഷിനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page