കല്‍പ്പറ്റ: കുടുംബശ്രീ വയനാട് മിഷന് താളും തകരയും ഭക്ഷ്യമേളയുടെ ഭാഗമായി സംഘടിപ്പിച്ച രുചിറാണി പാചക മത്സരത്തില്‍ കല്‍പ്പറ്റ യാത്രാശ്രീ കാറ്ററിംഗ് യൂണിറ്റിന് ഒന്നാം സ്ഥാനം. കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ഭക്ഷ്യമേളയുടെ സമാപനത്തോടനുബന്ധിച്ചാണ് പാചക മത്സരം സംഘടിപ്പിച്ചത്. താളും തകരയും നഗരിയില്‍ സംഘടിപ്പിച്ച പാചകമത്സരം കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സാജിത ഉദ്ഘാടനം നിര്‍വ്വഹിച്ചു. വയനാട് ജില്ലയില്‍ 45 ഓളം കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകള്‍ നിലവിലുണ്ട്. ഇവയില്‍ ഒമ്പത് കാറ്ററിങ്ങ് സംരഭങ്ങളാണ് മത്സസരത്തില്‍ പങ്കെടുത്തത്. വയനാടിന്റെ നാടന്‍ വിഭവങ്ങളും മലബാറിന്റെ തനതു വിഭവങ്ങളും മത്സരങ്ങളില്‍ രുചിപകര്‍ന്നു. പച്ചക്കറി, നോണ്‍വെജ്, തനത്, മധുരം എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം എയ്ഞ്ചല്‍ വൈത്തിരി, ഫ്രണ്ട്സ് നൂല്പുഴ എന്നി യൂണിറ്റുകള്‍ സ്വന്തമാക്കി. ജില്ലാ സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും രുചിറാണി വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ മുരളി.കെ.റ്റി, ഹാരിസ്. കെ.എ, ജയചന്ദ്രന്.കെ.പി, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ രമ്യ രാജപ്പന്, ഷീന, ഹുദൈഫ്, സി.ഡി.എസ് ചെയര്‍പേഴ്സമാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരും പരിപാടിയില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -