കല്‍പ്പറ്റ: ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് വയനാട് ടൂറിസത്തിന്റെ നട്ടെല്ല് ഒടിക്കുമെന്ന് വയനാട് ടൂറിസം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി.ഹൈക്കോടതിയുടെ സ്റ്റേ നീക്കുന്നതിന് വനസംരക്ഷണ സമിതികള്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുറുവാ ദ്വീപ്, സൂചിപ്പാറ, ചെമ്പ്രാപീക്ക്, മീന്മുട്ടി എന്നീ കേന്ദ്രങ്ങളാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. കുറുവാ ദ്വീപിലെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ കോടതിയെ സമീപിച്ച പ്രകൃതിസംരക്ഷണ സമിതിയുടെ നടപടിയാണ് പുതിയ പ്രതിസന്ധിയിലേക്ക് എത്തിച്ചത്. പുതിയ സാഹചര്യത്തില്‍ പ്രകൃതിദത്ത വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ പൂട്ടുന്നതോടെ സന്ദര്‍ശകരുടെ വരവ് എന്നേന്നക്കുമായി നിലക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ എ അനില്‍കുമാര്‍, സുബൈര്‍ ഇളകുളം, ബാബൂ വൈദ്യര്, സാജീഷ് കുമാര്‍, പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -