- Advertisement -

- Advertisement -

വയനാട് മണ്ഡലത്തില്‍ ഒരു പത്രിക കൂടി

0

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന്റെ രണ്ടാം ദിനത്തില്‍ വയനാട് മണ്ഡലത്തില്‍ ഒരു പത്രിക കൂടി. മലപ്പുറം വണ്ടൂര്‍ പുല്ലൂര്‍ കോളനിയിലെ കോട്ടയില്‍ മണി ആണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എ.ആര്‍.അജയകുമാറിന് നാമനിര്‍ദേശ പത്രിക നല്‍കിയത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സ്ഥാനാര്‍ത്ഥിയാണ്. ആദ്യദിനത്തില്‍ മലപ്പുറം അരീക്കോട് സ്വദേശി എന്‍. മുജീബ് റഹ്മാന്‍ പത്രിക നല്‍കിയിരുന്നു. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയാണ് പത്രിക സ്വീകരിക്കുക. ഏപ്രില്‍ 4 നാണ് പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 8 ആണ്.

Leave A Reply

Your email address will not be published.

You cannot copy content of this page