ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനവും ഉമ്മുല്‍ഖുറാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുര്‍ആന്‍ പ്രഖ്യാപനവും ഞായറാഴ്ച കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിച്ച ഖുര്‍ആന്‍ ക്യാമ്പയിന്റെ സമാപനമായാണ് സമ്മേളനം നടക്കുന്നത്. വൈകുന്നേരം നാലു മണിക്ക് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉമ്മുല്‍ഖുറാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുര്‍ആന്‍ പ്രഖ്യാപനം മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന് നിര്‍വ്വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് മാര്‍ച്ച് 30 ശനിയാഴ്ച മുതല്‍ സമ്മേളന നഗരിയില്‍ ഇസ്ലാമിക പുസ്തക മേള സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി സികെ സമീര്‍, മുഹമ്മദ് കലവറ, സുഹറ നജ്മുദ്ദീന്, സൈനബ തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -