മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതം: പി. ഗഗാറിന്
മാനന്തവാടിയില്‍ സി.പി.എമ്മിന് നേരെ നടത്തുന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്, തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ആരോപണങ്ങള്‍ ഉന്നയികുന്നത് സി.പി.എം തകര്‍ക്കാനുള്ള ഛിദ്ര ശക്തികളാണെന്നും പി.ഗഗാറിന്, വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കുന്നത് അതിനെ പ്രതിരോധിക്കാന്‍ ബാങ്ക് ജീവനക്കാരന്റെ മരണം മറയാക്കുകയാണെന്നും മരിച്ച അനൂട്ടിയുടെ കുടുംബത്തിന്റെ കൂടെയാണ് പാര്‍ട്ടി എന്നും വാസു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സി.പി.എം. സംരക്ഷിക്കില്ലെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സി.പി.എം മാനന്തവാടി ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും വ്യത്യസ്ത ചേരികളാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. പാര്‍ട്ടി അംഗം പി.എം. അനില്‍ കുമാറിന്റെ ആത്മഹത്യയെ രാഷ്ട്രീയമായി മുതലെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അനില്‍ കുമാറിന്റെ മരണത്തിന് കാരണക്കാരായ ആരെയും സി.പി.എം സംരക്ഷിക്കില്ല. ഇത് പാര്‍ട്ടി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. യു.ഡി.എഫ് ഭരണകാലത്ത് കോണ്‍ഗ്രസ് നേതാവ് പി.വി. ജോണ്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ചതിനെതിരെ പ്രതികരിക്കാത്ത ചിലരും സി.പി.എമ്മിനെതിരെ ആരോപണവുമായി എത്തിയിട്ടുണ്ട്. പി.വി. ജോണിന്റെ മരണത്തിന് ഉത്തരവാദികളായി ചൂണ്ടികാണിച്ചവര്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ വിലസുകയാണ്. ജോണിനെ തോല്‍പ്പിച്ച ആള്‍ക്ക് അദ്ദേഹം തൂങ്ങിമരിച്ച അതേ ഓഫീസില്‍ വച്ച് കോണ്‍ഗ്രസ് അംഗത്വം നല്കി. അനില്‍ കുമാറിന്റെ കുടുംബത്തിനൊപ്പം സി.പി.എം എന്നും നിലകൊള്ളും. അനില്‍ കുമാറിന്റെ കുടുംബത്തെ പാര്‍ട്ടിയില്‍ നിന്നകറ്റാനുള്ള നീക്കം വിലപ്പോവില്ലന്നും പി.ഗഗാറിന് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എ.എന്‍. പ്രഭാകരന്, പി.വി. സഹദേവന്, ഒ.ആര്. കേളു എം.എല്‍.എ, മാനന്തവാടി ഏരിയാ സെക്രട്ടറി കെ.എം. വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുത്തു