കല്‍പ്പറ്റ: കണിയാമ്പറ്റ ഗവ.യു.പി.സ്കൂള്‍ 117-ാം വാര്‍ഷികാഘോഷവും 36 – വര്‍ഷത്തെ സേവനത്തില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ടി.ടി. ചിന്നമ്മ ടീച്ചര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും ഡി.ഡി.ഇ കെ.പ്രഭാകരന് ഉദ്ഘാടനം ചെയ്തു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന പി.മൊയ്തു മാസ്റ്റര്‍, വിവിധ മേഖലകളില്‍ സ്ക്കൂളില്‍ നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ഗോകുല്‍ കൃഷ്ണ, പി. ദീപക്, സിയ.എസ് തെരേസ, പി.എ.അനീന, എ.ആദര്‍ശ് എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു.എസ്. ജയശ്രീ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് എ.എം. മുജീബ് അധ്യക്ഷത വഹിച്ചു. ജി.എന്‍ ബാബുരാജ് എന്‍ഡോവ്മെന്റ് സമര്‍പ്പണം നടത്തി. ബി.പി.ഒ – ബി.ആര്.സി – വൈത്തിരി – എ.കെ ഷിബു, മുംതാസ് ചെങ്കോട്ട, കെ.ആര്, മോഹനന് മാസ്റ്റര്‍, എം.വി.സുരേഷ് കുമാര്‍, പി. മൊയ്തു മാസ്റ്റര്‍, ഷേര്‍ളി തോമസ്, മുഹമ്മദ് അദ്നാന്, കെ.അഷ്റഫ്, ടി.ടി. ചിന്നമ്മ ടീച്ചര്‍, പി.ജെ. റെയ്ച്ചല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാലയത്തിലെ കലാപ്രതിഭകളുടെ ദൃശ്യവിരുന്നുമുണ്ടായിരുന്നു.
- Advertisement -
- Advertisement -