മതേതര സര്‍ക്കാരിന് അധികാരത്തില്‍ എത്തിക്കുക എന്നതാണ് കാലഘട്ടം നമ്മളില്‍ ഏല്‍പ്പിച്ച ദൗത്യമെന്നും തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി കോണ്‍ഗ്രസും ബി.ജെ.പിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മന്ത്രി കെ കെ ശൈലജ. കല്‍പ്പറ്റയില്‍ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വനിതാ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പരസ്യ പ്രചാരണത്തിനായി കോടികളാണ് ഇവര്‍ വിനിയോഗിക്കുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നല്കിയ ഒരു വാഗ്ദാനം പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.വി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. പി ആര് നിര്‍മ്മല സ്വാഗതവും ടി.ജി ബീന നന്ദിയും പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന് നഗരസഭാ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -