വയനാട് ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഹവീല്‍ദാര്‍ ഷിജോ എം വര്‍ഗീസ്. പതിനേഴ് വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷമാണ് ഷിജോ രാഷ്ട്രീയത്തിലിറങ്ങുന്നത്. നിലമ്പൂര്‍ വഴിക്കടവ് പാലോട് സ്വദേശിയാണ് ഷിജോ എം വര്‍ഗീസ്. ജനങ്ങളുടെ കഷ്ടപാടുകള്‍ക്ക് അറുതി വരുത്തുവാന്‍ വെറുതെ ഇരുന്നാല്‍ മതിയാവില്ല എന്ന തിരിച്ചറിവാണ് മത്സര രംഗത്തേക്കിറങ്ങാന്‍ തന്നെ പ്രേരിപ്പിച്ചത്, തിരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയുണ്ടെന്നും ഷിജോ എം വര്‍ഗീസ് പറഞ്ഞു.
- Advertisement -
- Advertisement -