- Advertisement -

- Advertisement -

വാരാമ്പറ്റ മഖാം ഉറൂസിന് നാളെ തുടക്കം

0

മാനന്തവാടി: ഉത്തര മലബാറിലെ ചരിത്ര പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ വാരാമ്പറ്റ സയ്യിദ് അലി അക്ബര്‍ ദില്ലിക്കോയ തങ്ങള്‍ ( റ ) മഖാം ഉറൂസിന് നാളെ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകുന്നേരം 4 മണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം വി.മൂസ്സക്കോയ മുസ്ല്യാര്‍ പതാക ഉയര്‍ത്തും. 22 ന് വൈകുന്നേരം 5 മണിക്ക് സ ആദ കലാലയ ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. രാത്രി 7 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ മഖാം ഉറൂസ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. ഉസ്താദ് റഹ്മത്തുള്ള ഖാസിമി മുത്തേടം മുഖ്യ പ്രഭാഷണം നടത്തും. ഉറൂസിനോടനുബന്ധിച്ച് മജ്ലിസുന്നൂര്‍ പണ്ഡിത സംഗമം, വനിതാ സംഗമം, ഖത്തം ദുആ, കൂട്ട സിയാറത്ത് എന്നിവ നടത്തപ്പെടും. വാര്‍ത്താ സമ്മേളനത്തില്‍ കെ.ജുബൈര്‍ ദാരിമി, സ്വാഗതസംഘം ചെയര്‍മാന്‍ പി.എ.ആലിഹാജി, കണ്‍വീനര്‍ കെ.എം.മജീദ്, മൊയ്തീന്‍ കുട്ടി അമാനി. എ. മോയി എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page