ചുള്ളിയോട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ചുള്ളിയോട് ഓഫീസ് സമിതിയുടെ ഓഫീസ് ഉദ്ഘാടനവും, പൊതുയോഗവും നടത്തി. ഓഫീസ് ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് പി പ്രസന്നകുമാര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗം വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം സി.കെ വിജയന്‍ ഉദ്ഘാനം ചെയ്തു. വയനാട് ജില്ലാ സെക്രട്ടറി വി.കെ തുളസീദാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം സുനില്‍റാം ചീരാല്‍, ഏരിയ കമ്മിറ്റി ഭാരവാഹികളായ പ്രസാദ് കുമാര്‍ മൊയ്തീന്‍ കുട്ടി എന്‍, പ്രഭാകരന്‍ നായര്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് അലിയാര്‍ മാളിയേക്കല്‍, ഇബ്രാഹീം കെ.ടി, സുകുമാരന്‍ സി, ഗോപാലന്‍ എം.ആര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ചുള്ളിയോട് യൂണിറ്റ് പ്രസിഡണ്ട് ഷാജഹാന്‍ പി.കെ അധ്യക്ഷനായിരുന്നു. കെ ഹസ്സന്‍ സ്വാഗതവും, മുജീബ് റഹ്മാന്‍ നന്ദിയും പറഞ്ഞു.
- Advertisement -
- Advertisement -