ബത്തേരി: കേന്ദ്രംഭരിക്കുന്ന ബി.ജെ.പി സ്ത്രീകള്ക്കൊപ്പമല്ലെന്നും അംബാനിക്കൊപ്പമാണെന്നും മഹിളാ അസോസിയേഷന് സംസ്ഥാന കമ്മിറ്റിയംഗം പി.പി.ദിവ്യ. മുതലാളിമാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയാണ് ബി.ജെ.പി ഭരിക്കുന്നതെന്നും പി.പി.ദിവ്യ പറഞ്ഞു. ബത്തേരി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച നിയോജകമണ്ഡലം വനിതാ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം തങ്ങളുടെ അജണ്ടയല്ലെന്ന് പ്രഖ്യാപിച്ചവരാണ് ഇവരെന്നും പി.പി.ദിവ്യ ആരോപിച്ചു. ചടങ്ങില്‍ മഹിളാ അസോസിയേഷന് ജില്ലാ പ്രസിഡണ്ട് രുഗ്മണി സുബ്രഹ്മണ്യന് അധ്യക്ഷയായിരുന്നു. ബീന വിജയന്, എന്‍.പി കുഞ്ഞുമോള്‍, ലതാശശി തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -