കല്‍പ്പറ്റ: കര്‍ഷക രക്ഷ ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ വിലാപ യാത്രയുടെ സമാപന സമ്മേളനം കെ.പി.സി.സി ജില്ലാ സെക്രട്ടറി എന്‍.ടി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് പ്രതീക്ഷിച്ചു, എന്നാല്‍ അത് കാറ്റില്‍ പറത്തി കൊണ്ടുള്ള പ്രവണതയാണ് ഉണ്ടായത്. ഇന്ന് കര്ഷകന് ശ്വാസം മുട്ടുകയാണ്. സര്‍ഫാസി നിയമപ്രകാരം ജപ്തി നോട്ടീസ് എത്തുന്നത് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നു. ഈ സാഹചര്യം മുന്‍ നിര്‍ത്തി കര്‍ഷകരെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ജോഷി സിറിയക്ക് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ് അംഗങ്ങളായ കെ.കെ അബ്രഹാം, ബി.പി ആലി, സി.എം ബെന്നി, വി.എന്‍ ശശീന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചു. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ധര്‍ണ്ണ ഐ.സി ബാലകൃഷ്ണന് എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്.
- Advertisement -
- Advertisement -