കമ്പളക്കാട്: പറളിക്കുന്ന് ഡബ്ല്യു.ഒ.എല്‍.പി സ്കൂളിന്റെ 67-ാമത് വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച് മുന്നേറികൊണ്ടിരിക്കുന്ന സ്കൂളിന്റെ വാര്‍ഷികാഘോഷം പ്രദേശത്തെ നാട്ടുകാരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ഭരതന് നിര്‍വ്വഹിച്ചു. ഡബ്ല്യു.എം.ഒ പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക പി.എന്‍ സുമ, പി. മജീദ്, സരസ്സമ്മ ടീച്ചര്‍, ഹനീഫ, ധന്യ, നിദ ഫാത്തിമ്മ, മുജീബ്, തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -