വൈദ്യുതപോസ്റ്റ് വാടക അന്യായമായി വര്‍ദ്ധിപ്പിക്കുന്ന കെ.എസ്.ഇ.ബി നടപടിയില്‍ പ്രതിഷേധിച്ച് കേബിള്‍ ടിവി സംയുക്ത സമര സമിതി ജില്ലാ കെ.എസ്.ഇ.ബി ഡിവിഷന് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വൈദ്യുത പോസ്റ്റ് വാടക കുറക്കുക, കെ.എസ്ഇബിയുടെ പ്രതികാര നടപടി അവസാനിപ്പിക്കുക, പിഴ പലിശ ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരസമിതിയുടെ പ്രതിഷേധം. മാര്‍ച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ തമ്പി ഉദ്ഘാടനം ചെയ്തു. അഷ്റഫ് മേപ്പാടി അധ്യക്ഷത വഹിച്ചു. ബെന്നി, പി.എം ഏലിയാസ്, കെ.ഗോവിന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -