കുപ്പാടി ഡിപ്പോയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തുകയ്ക്ക് ഒരു തേക്ക് തടി ലേലം പോയത്. നാലുമണിക്കൂര്‍ നീണ്ടുനിന്ന ലേലംവിളി വഴി 31 ലക്ഷം രൂപയാണ് സര്‍ക്കാറിലേക്ക് ഈ തടി കൊണ്ടു നേടാന്‍ കഴിഞ്ഞത്. 31 മീറ്റര്‍ നീളവും മൂന്നുമീറ്റര്‍ വണ്ണവുമുള്ള തേക്ക് തടിയാണ് റെക്കോര്‍ഡ് തുകയ്ക്ക് ലേലം പോയത്. സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കഷ്ണം തേക്കു തടിക്കു ഇത്രയും കൂടിയ തുക ലഭിക്കുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. 250 വര്‍ഷം പഴക്കമുള്ള ഈ തേക്കു തടി നൂല്‍പ്പുഴ വില്ലേജില്‍ നിന്നുമാണ് ഡിപ്പോയിലെത്തിച്ചത്. തൃശ്ശൂര്‍ താജ് ടിമ്പര്‍ ട്രേഡേഴ്സാണ് തേക്ക് ലേലം കൊണ്ടത്.
- Advertisement -
- Advertisement -